കോരംകുളം ക്ഷേത്രത്തിൽ അലങ്കാര ഗോപുര ശിലാസ്ഥാപനം


പട്ടിക്കാട്. തെക്കുംപാടം കോരംകുളം ക്ഷേത്രത്തിൽ അലങ്കാര ഗോപുര ശിലാസ്ഥാപനം നവംബർ 3ന് വെള്ളിയാഴ്ച രാവിലെ നടക്കും. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും. പീഠം, ഉപപീഠം, ഗളം, പഞ്ചകം, കപോതം, പഞ്ചരങ്ങൾ ഗണ ദ്വാരം, നാസിക തുടങ്ങി സർവാലങ്കാരങ്ങളോടു കൂടിയ ഗോപുരം 15 ലക്ഷം രൂപ ചിലവിട്ടാണ് നിർമ്മിക്കുന്നത്. പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി രൂപകൽപന ചെയ്തിട്ടുള്ള ഗോപുരത്തിന്റെ ശിൽപി തിരൂർ ഗോപിയാണ്.




Post a Comment

0 Comments