താമരവെള്ളച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു


വിലങ്ങന്നൂർ. താമരവെള്ളച്ചാൽ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ആഘോഷിച്ചു. കോശിമുക്കിൽ വെച്ചു നടന്ന പരിപാടിയിൽ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വാർഡ് പ്രസിഡന്റ് വിനോദ് തേനംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ട്രഷറർ ബി.എസ് എഡിസൺ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ഷിബു പീറ്റർ, മണ്ഡലം സെക്രട്ടറിമാരായ സജി ആൻഡ്രൂസ്, സജി തന്നിക്കൽ, വാർഡ് രക്ഷാധികാരി ഷാജി പീറ്റർ, വാർഡ് സെക്രട്ടറി സുഗതകുമാർ  യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം സെക്രട്ടറി ആൽവിൻ, മേരി, ആനി, ശാരദ തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments