പട്ടിക്കാട്. കേരള കോൺഗ്രസ് (എം) 60-ാമത് ജന്മദിനത്തോടനുബന്ധിച്ച് പാണഞ്ചേരി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വാർഡ് പ്രസിഡന്റുമാരായ രാമചന്ദ്രൻ കെ.എ, ബിനോജ് വി.വി, ബൈജു വർഗീസ്, റോയി നെല്ലിക്കൽ, തങ്കച്ചൻ ആറ്റുപ്പുറം, കെ.കെ രവി, ഐസക്ക് എം.ജെ എന്നിവർ പതാക ഉയർത്തി. പൊതുയോഗങ്ങൾ ജില്ലാ ജന.സെക്രട്ടറി ബേബി നെല്ലിക്കുഴി, ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ, ജില്ലാ കമ്മറ്റി അംഗം സി.ഡി റോയ് എന്നിവർ ഉദ്ഘാടനം ചെയ്തു. സജി ഫിലിപ്പ്, വർഗീസ്, ബബീഷ് കെ.ബി, ഷെമീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments