മഹിള കോൺഗ്രസ് 'ഉത്സാഹ്' കൺവെൻഷൻ നടത്തി


ഒല്ലൂക്കര. മഹിള കോൺഗ്രസ് പാണഞ്ചേരി ബ്ലോക്കിന്റെ 'ഉത്സാഹ്' കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ അധ്യക്ഷയായിരുന്നു. ടി.എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റിനെ മുൻ ജില്ലാ പ്രസിഡന്റും സ്‌റ്റേറ്റ് അഡൈ്വസറി കമ്മിറ്റി മെമ്പറുമായ ലീലാമ്മ തോമസ് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി.നിർമല, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ലക്ഷ്മി, ജനറൽ സെക്രട്ടറിമാരായ ഷൈബ,  സുബൈദ മുഹമ്മദ്,  സ്വപ്ന രാമചന്ദ്രൻ, രാജലക്ഷ്മി കുറുമത്,  ജില്ലാ ട്രഷറർ   ജിന്നി ജോയ് ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി, കെ എൻ വിജയകുമാർ,  കെ സി അഭിലാഷ്, ശകുന്തള ഉണ്ണികൃഷ്ണൻ, സുശീല രാജൻ, ശകുന്തള സജീവ്, ഷെർലി മോഹൻ, ബിന്ദു ബിജു, പ്രിയ വിൽസൻ, ശോഭന വിദ്യാസാഗർ, കുമാരി ശശിധരൻ, മഹിളാ കോൺഗ്രസിന്റെ  ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  വാർഡ് തലം വരെ  കമ്മിറ്റികൾ  രൂപീകരിച്ച ശേഷം നടക്കുന്ന കൺവൻഷനുകളാണ്  'ഉത്സാഹ്' കൺവെൻഷൻ.




Post a Comment

0 Comments