ക്ഷേമനിധി പദ്ധതികളെ സർക്കാർ അട്ടിമറിക്കുന്നു: ഐഎൻടിയുസി


തൃശൂർ. കേരളത്തിലെ വിവിധ ക്ഷേമനിധി പദ്ധതികളെ ഇടതു സർക്കാർ അട്ടിമറിക്കുകയാണെന്ന് മുൻ എംഎൽഎ എം.പി വിൻസെന്റ് പറഞ്ഞു. ഐഎൻടിയുസി ഒല്ലുർ നിയോജകമണ്ഡലം ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ് പ്രദീപ് അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി മുഖ്യ പ്രഭാഷണം നടത്തി. ഇ ഉണ്ണികൃഷ്ണൻ, വി എ ഷംസുദ്ധീൻ, വിജയകുമാർ കെ എൻ, കെ സി അഭിലാഷ്, ശകുന്തള സജീവ്, മിനി നിജോ, പി ജി സെബാസ്റ്റ്യൻ, ബാബു തോമസ്, എം യു മുത്തു, ബിന്ദു കാട്ടുങ്ങൽ, ബാബു പാണംകുടി, സിനോയ്, ഫസില നിഷാദ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments