പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔദ്യോഗികമായി ചുമതലകൾ കൈമാറണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പ്രസിഡന്റ് ചില ദിവസങ്ങളായി പഞ്ചായത്തിൽ ഹാജരാകാതിരിക്കുന്നതും ചുമതലകൾ കൈമാറാതിരിക്കുന്നതും പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് സെക്രട്ടറിക്ക് നിവേദനം നൽകിയത്.
പഞ്ചായത്ത് അംഗങ്ങളായ ബാബു തോമസ്, കെ.പി. ചാക്കോച്ചൻ, ഷൈജു കുര്യൻ, സി.എസ് ശ്രീജു, സുശീല രാജൻ എന്നിവർ ചേർന്നാണ് സെക്രട്ടറി പി.ആർ ജോണിന് നിവേദനം കൈമാറിയത്.


0 Comments