മണ്ണുത്തി. പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർഥികളായ അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർഥിയായ അർജുൻ എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നതിനിടെയാണ് എല്ലാവരും അപകടത്തിൽ പെട്ടത്.

0 Comments