പട്ടിക്കാട്. ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ 2010-12 എ2 ബാച്ചിന്റെ നേതൃത്വത്തിൽ രണ്ടാമത് നിഖിൽ മെമ്മോറിയൽ സ്‌കോളർഷിപ്പ് അവാർഡ് വിതരണം ചെയ്തു. അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ സഹപാഠിയുടെ ഓർമ്മയ്ക്കായാണ് അവാർഡ് സംഘടിപ്പിച്ചത്. പട്ടിക്കാട് സ്‌കൂളിൽ പഠിക്കുന്ന കാജൾ ടി.എസ്, ആദിത്യ പിഎസ് എന്നീ പ്ലസ് വൺ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകി. മുൻ അധ്യാപകരായ ജ്യോതി, ഷിജി, പ്രിയ എന്നിവർ ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. നിഖിലിന്റെ മാതാവ് നിർമ്മല മോഹൻദാസ്, സഹോദരൻ മിഥുൻ എന്നിവർ ചേർന്നാണ് സ്‌കോളർഷിപ്പ് വിതരണം ചെയ്തത്.
പ്രോഗ്രാം ജനറൽ കോഡിനേറ്റർ അർച്ചന ഉണ്ണികൃഷ്ണൻ, ബേസിൽ പുതിയാമഠം, ശ്യാംകുമാർ, ശ്രേയസ് ഭാസ്‌കർ, ജിതിൻ മൈക്കിൾ, എൽദോസ്, വിഷ്ണു അറക്കൽ, വിഷ്ണുപ്രസാദ്, സിന്ധു അനുഫിദ, വിസ്മയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments