വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മഹിളാ കോൺഗ്രസ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


പട്ടിക്കാട്. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പാണഞ്ചേരി മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വാണിയംപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കെപിസിസി മെമ്പറും മഹിളാ കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായ ലീലാമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അധ്യക്ഷയായിരുന്നു. ബിഡിഎസ് ന് ഉന്നത വിജയം നേടിയ രഹനയെ കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അനുമോദിച്ചു. പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് മുഖ്യപ്രഭാഷണം നടത്തി. 

മഹിളാ കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി സുശീല രാജൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സുശീല ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജെയ്‌മോൾ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് സജി താന്നിക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി. മോഹനൻ, മണ്ഡലം സെക്രട്ടറി റെജി പാണകുടിയിൽ, ഹബീബ്, വേലായുധൻ, തമ്പി, സുരേഷ്ബാബു, സനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments