സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി കാൽനട ജാഥ നടത്തി


പട്ടിക്കാട്. ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി കാൽനട ജാഥ നടത്തി. ചുവന്നമണ്ണിൽ നിന്നും ആരംഭിച്ച ജാഥ കണ്ണാറയിൽ സമാപിച്ചു. ജാഥയുടെ ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് നിർവഹിച്ചു. ജാഥ ക്യാപ്റ്റൻ സനിൽ വാണിയംപാറ, വൈസ് ക്യാപ്റ്റൻ കെ.വി. ലളിത, ഡയറക്ടർ ജിനേഷ് പീച്ചി എന്നിവർ നേതൃത്വം നൽകി. 

സമാപന സമ്മേളനം എഐവൈഫ് തൃശൂർ ജില്ല സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജി, കനിഷ്‌ക്കൻ, കെ.എ അബൂബക്കർ, വി.എ മൊയ്ദീൻ, രമ്യാ രാജേഷ് സുബൈദ അബൂബക്കർ, ഷിജോൺ പട്ടിക്കാട്, വിനോദ്, പ്രദീപ് കുമാർ, വി.ജെ ഫ്രാൻസീസ്, ജേക്കബ്ബ് മറ്റത്തിൽ, നിജു, പി.വി. രാജേഷ്, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments