പട്ടിക്കാട്. തൃശൂർ ഈസ്റ്റ് ഉപജില്ല 'ശാസ്‌ത്രോത്സവം 2023' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണമെന്നും, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതുവരെ അവർക്ക് പിന്തുണ നൽകാൻ അധ്യാപകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യുക്തിയുടെയും, ശാസ്ത്രത്തിന്റെയും, സത്യത്തിന്റെയും ഒപ്പമുള്ള ഒരു പുതിയ വിദ്യാർഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാനാണ് സമൂഹം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പട്ടിക്കാട് ഗവ എൽപി സ്‌കൂളിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എഇഒ പി.എം ബാലകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പട്ടിക്കാട് ജീവ്‌സ് ഉടമയുമായ പി.വി രാജീവിനെ ആദരിച്ചു. കൂടാതെ ശാസ്ത്രമേളയ്ക്ക് വിവിധ സംഭാവനകൾ നൽകിയ പൂർവ്വ വിദ്യാർഥി സംഘടനകളായ ഓർമ്മക്കൂട്ട്, കാറ്റാടീസ് എന്നിവയുടെ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ജില്ലാ പഞ്ചായത്തംഗം കെ.വി സജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ രാജേഷ്, വാർഡ് മെമ്പർ ആനി ജോയ്, പഞ്ചായത്തംഗം ബാബു തോമസ്, ഹെഡ്മിസ്ട്രസ് വി.കെ. ഷൈലജ, പ്രിൻസിപ്പൽ പി.എം. ഏലിയാസ്
എൽപി സ്‌കൂൾ ഹെഡ്മിസ്ട്രസ് പിഎസ് ഷിനി, സ്‌കൂൾ ഭാരവാഹികളായ ജയ്‌സൺ സാമുവേൽ, പി.പി സരുൺ, പി.വി സുദേവൻ, സുനിത അശ്വതി കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 1 ബുധനാഴ്ച നടക്കുന്ന സമാപന സമ്മേളനം എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഐ.ടി, പ്രവൃത്തി പരിചയമേള എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പൽ കെ.എം. ഏലിയാസ് പറഞ്ഞു.


0 Comments