കണ്ണാറ. കരടിയള സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും പള്ളിയുടെ ശിലാസ്ഥാപന ദിനത്തിനും വികാരി ഫാ. ബേസിൽ തെക്കുംമഠം കൊടിയേറ്റി. നവംബർ 1, 2 തിയതികളിലാണ് പെരുന്നാൾ. നവംബർ 1 ന് വൈകിട്ട് 7 മണിക്ക് ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മഹാപൗരോഹിത്യത്തിന്റെ അമ്പതാം വാർഷികം, മെത്രാപ്പോലീത്തൻ ട്രസ്റ്റിക്കും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സഭാ ഭാരവാഹികൾക്കുള്ള അനുമോദനം എന്നിവയും നടക്കും. ട്രസ്റ്റി കെ. പി.ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി കെ. വി. മനോജ് കദളിപ്പറമ്പിൽ, പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകും.


0 Comments