പീച്ചി. സെന്റ് ജോർജ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയുടെ തെക്കേക്കുളം കുരിശു പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് വികാരി ജോയ് പുലിക്കോട്ടിൽ കൊടിയേറ്റി. നവംബർ 3, 4 (വെള്ളി, ശനി) ദിവസങ്ങളിലാണ് പെരുന്നാൾ. വെള്ളിയാഴ്ച വൈകിട്ട് 6.30ന് സന്ധ്യ നമസ്‌കാരം, ശനിയാഴ്ച കാലത്ത് 7.45ന് പ്രഭാത നമസ്‌കാരം തുടർന്ന് വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും. ഞായറാഴ്ച ആദ്യ ഫല ശേഖരണ പെരുന്നാളും ആഘോഷിക്കുന്നു .കാലത്ത് 7.45 മണിക്ക് പ്രഭാത നമസ്‌കാരം തുടർന്ന് വിശുദ്ധ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന, ആശിർവാദം, നേർച്ച വിളമ്പ് എന്നിവയും ഉണ്ടാകും. ട്രസ്റ്റി മാത്യു മാനാകുഴിയിൽ, സെക്രട്ടറി ബിനോയ് തച്ചാട്ടു തുടങ്ങിയവർ നേതൃത്വം നൽകും.


0 Comments