വിമലഗിരി പബ്ലിക് സ്‌കൂളിൽ എക്‌സിബിഷൻ സംഘടിപ്പിച്ചു


കരുവാൻകാട്. വിവിഡ് വിഷൻസ് 2K23 എന്ന പേരിൽ വിമലഗിരി പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച സ്‌കൂൾ ആനുവൽ എക്‌സിബിഷൻ മാടക്കത്തറ പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ എം.കെ വിനോദ് ഉദ്ഘാടനം ചെയ്തു. സർഗാത്മകത വികസിപ്പിക്കുന്നതിന് ലഭിക്കുന്ന അവസരങ്ങൾ പൂർണ്ണമായും കുട്ടികൾ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് കറുത്തേടത്ത് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയാവബോധം വളർത്താനും സർഗാത്മകത പ്രചോദിപ്പിക്കാനുമായാണ് എക്‌സിബിഷനുകൾ സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം, ഭാഷകൾ,ആർട്ട് ആൻഡ് ക്രാഫ്റ്റ് എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ്. എക്‌സിബിഷൻ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ബിന്ദു മോഹൻദാസ്,  വൈസ് പ്രിൻസിപ്പൽ രാധിക അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രദർശനത്തിൽ പങ്കാളികളായി.




Post a Comment

0 Comments