പട്ടിക്കാട്. അനധികൃത വഴിയോരക്കച്ചവടത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നവംബർ 1 ബുധനാഴ്ച പ്രതിക്ഷേധ സമരം സംഘടിപ്പിക്കും. രാവിലെ 9 30ന് പട്ടിക്കാട് യൂണിറ്റ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി ഉദ്ഘാടനം ചെയ്യും. വിലങ്ങന്നൂർ യൂണിറ്റ് പ്രസിഡന്റ് സജി താന്നിക്കൽ അധ്യക്ഷനായിരിക്കും. തുടർന്ന് രാവിലെ 10 മുതൽ 12 വരെ പട്ടിക്കാട്, പീച്ചി, കണ്ണാറ, മുടിക്കോട്, ചുവന്നമണ്ണ്, വാണിയംപാറ, ചേരുംകുഴി യൂണിറ്റുകളുടെ നേതൃത്വത്തിൽ സംയുക്തമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ വഴിയോര കച്ചവടം സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ നൂറോളം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണിത്.
നിരവധി നിവേദനങ്ങളും, പരാതികളും നൽകിയിട്ടും കണ്ണുതുറക്കാത്ത അധികാരികൾക്കെതിരെയാണ് ജനകീയ പ്രതിഷേധ സമരം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


0 Comments