പട്ടിക്കാട്. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉയരാം ഒത്തുചേർന്ന് എന്ന മുദ്രാവാക്യമുയർത്തി സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണ ആഘോഷ പരിപാടികൾ ആരംഭിച്ചു. കല്ലിടുക്ക് വിജ്ഞാനവാടിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ നിർവ്വഹിച്ചു. പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗം വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനും അവരുടെ കലാകായിക നൈപുണ്യത്തെ വികസിപ്പിച്ചെടുക്കുന്നതിനും വായനാശീലം വളർത്തുന്നതിനും വിജ്ഞാന വാടികൾ മുഖ്യപങ്ക് വഹിക്കുന്നതായി സാവിത്രി സദാനന്ദൻ പറഞ്ഞു. പഞ്ചായത്തംഗം ആരിഫ റാഫി അധ്യക്ഷയായിരുന്നു. ലൈബ്രറേറിയൻ സി.സി ജോസ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
പാണഞ്ചേരി പഞ്ചായത്ത് എസ്.സി പ്രമോട്ടർ അജിത, പഞ്ചായത്ത് അംഗങ്ങളായ അജിത മോഹൻദാസ്, രേഷ്മ സജീഷ്, സ്വപ്‌ന രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എം.കെ ലിജിത, എൽഎൽബി എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എം.കെ വരദ എന്നിവരെ ചടങ്ങളിൽ അനുമോദിച്ചു. പീച്ചി സ്വദേശികളായ സുപ്രിയ-കൃഷ്ണൻകുട്ടി ദമ്പതികളുടെ മക്കളാണ് ഇരുവരും.
മാടക്കത്തറ പഞ്ചായത്ത് എസ്.സി പ്രമോട്ടർ വി.സി അമൽചന്ദ്രൻ, മുരിക്കുംകുണ്ട്, ചാണോത്ത് വിജ്ഞാനവാടികളിലെ കോഡിനേറ്റർമാരായ വിജി, ഷാരി, അക്രഡിറ്റ് എഞ്ചിനീയർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments