എൻസിപി ഒല്ലൂർ ബ്ലോക്ക് കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം നടത്തി


പട്ടിക്കാട്. എൻസിപി ഒല്ലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാവിലേക് മടങ്ങുക മതേതര ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രവാക്യവുമായി ഗാന്ധി സ്മൃതി സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് മോളി ഫ്രാൻസിസ് പരിപാടി ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.വി.കുര്യൻ, പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് എബിൻ ഗോപുരം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പയസ് മാത്യു, കർഷകവിഭാഗം ജില്ലാ പ്രസിഡന്റ് ബേബി മാസ്റ്റർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം മുരളീധരൻ മുല്ലപ്പള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കൊമ്പഴ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments