പീച്ചി സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും അവാർഡ് ദാനവും നടത്തി


പട്ടിക്കാട്.  പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ  29-ാം മത് വാർഷിക പൊതുയോഗവും അവാർഡ് ദാനവും സെപ്തംബർ 30 ന് നടന്നു. ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് പ്രസിഡന്റ് സിജി ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ഇൻ ചാർജ് രാജി ജോമി റിപ്പോർട്ട് അവതരിപ്പിച്ചു. മെമ്പർമാരുടെയും, ഇടപാടുകാരുടെയും മക്കളിൽ എസ്എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു. ബാങ്ക് മെമ്പർമാരിലെ മികച്ച കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീര കർഷകൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ഷണ്മുഖൻ,  ഡയറക്ടർമാരായ  ഷാജി കീരിമോളയിൽ, കെ.ജെ റെജി, രാജു കാവ്യത്ത്, ചാക്കോ കാലായിൽ, വി.എ നോബിൾ, തോമസ് പി കുരിയൻ, ലിസി മാത്യു എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments