പട്ടിക്കാട്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ സമാപിച്ച ദേശീയ സീനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ ഒരേ ദിവസം കേരളത്തിനായി സ്വർണ്ണമെഡലും വെങ്കലവും നേടി ചരിത്രം രചിച്ചിരിക്കുകയാണ് പാണഞ്ചേരി മാനാങ്കോട് സ്വദേശികളായ ദമ്പതികൾ. പാണ്ടാരി വീട്ടിൽ അശ്വിൻ സ്വർണ്ണമെഡലും ഭാര്യ പി.ആർ അശ്വതി വെങ്കലവും സ്വന്തമാക്കി. ഇരുവരുംദേശീയ ഗെയിംസിൽ മത്സരിക്കാൻ അർഹത നേടി. അശ്വിൻ കേരള പോലിസിലെയും അശ്വതി ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെയും ഉദ്യോഗസ്ഥരാണ്.


0 Comments