പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. മുൻ ഡിസിസി. ജനറൽ സെക്രട്ടറിയും മിൽമ ഡയറക്ടർ ബോർഡ് അംഗവുമായ ഭാസ്‌കരൻ ആദംകാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.സി. അഭിലാഷ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായിരുന്നു.
പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ്, മഹിളാ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സുശീല രാജൻ, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ്് ബാബു പാണംകുടി, കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജി താണിക്കൽ മറ്റ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments