മുടിക്കോട്. ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിദിനം കോൺഗ്രസ് മുടിക്കോട് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചാത്തംകുളം ഇന്ദിരാഗാന്ധി മണ്ഡപത്തിൽ നടന്ന പരിപാടി ഷിജോ പി. ചാക്കോ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് കബീർ താഴ്ത്ത്പറമ്പിൽ ആധ്യക്ഷനായിരുന്നു. കെ.ഐ ചാക്കുണ്ണി അനുസ്മരണം നടത്തി. നേതാക്കളായ ഷിയാസ് വിഎം., പരമേശ്വരൻ കുറുമാംമ്പുഴ, സിദ്ധിക്ക് പുതുവിട്ടിൽ, സ്‌നേഹവിലാസൻ താളിക്കോട്, ശിവരാമൻ കോഴിപറമ്പിൽ, അസ്സിസ് പുതുവീട്ടിൽ, സ്‌ക്കറിയ മണലിക്കൽ, ബാബു കുമ്പളത്ത് പറമ്പിൽ, മുത്ത് മുടിക്കോട്, ജോസ് മണ്ടുംപാല തുടങ്ങിയവർ പങ്കെടുത്തു.


0 Comments