മണ്ണുത്തി. ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിദിനം ആചരിച്ചു. പ്രസിഡന്റ് എം.യു മുത്തു അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. എൻ.എസ്സ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മനോജ് കെ.ഡി, എം.ആർ റോസിലി, ഭാസ്‌കരൻ കെ. മാധവൻ, ബേബി പാലോലായ്ക്കൽ, സി.എ ജോസ്, ജോണി അരിബൂർ, കെ. പ്രകാശൻ, കെ. ജയൻ, കെ.കെ കാസിം, സഫിയ ജമാൽ, ഫിലോമിന ജോസ്, ലില്ലി സെൽവൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments