പട്ടിക്കാട്. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 39-ാം രക്തസാക്ഷിദിനം കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പട്ടിക്കാട് രാജീവ് ഭവനിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിന് വേണ്ടി തന്റെ അവസാനത്തുള്ളി രക്തം വരെ ചിന്തിയ ധീര വനിതയായിരുന്നു ഇന്ദിരാഗാന്ധി എന്ന് അനുസ്മരണ പ്രസംഗത്തിൽ കെ.എൻ വിജയകുമാർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. നേതാക്കളായ ലീലാമ്മ തോമസ്, കെ.സി അഭിലാഷ്, ബാബു തോമസ്, ഷിബുപോൾ, ഷൈജു കുര്യൻ, സി.എസ് ശ്രീജു, വിബി ചന്ദ്രൻ, ജോൺ ടി.വി, സജി താന്നിക്കൽ, സി.കെ ഷണ്മുഖൻ, ഷാജി കീരിമുളയിൽ, രാജു കാവിയത്ത്, സി.വി ജോസ്, എ.സി മത്തായി, കെ.എം പൗലോസ്, ഷിബു പീറ്റർ, കുര്യാക്കോസ് ഫിലിപ്പ്, പി.പി റെജി, ബിന്ദു ബിജു, പി.ജി ബേബി, ചെറിയാൻ തോമസ്, തിമത്തി, ലോറൻസ്, എന്നിവർ നേതൃത്വം നൽകി.


0 Comments