വിലങ്ങന്നൂർ. ശബരിമല അയ്യപ്പാ സേവാ സമാജം സമിതിയുടെ ഈ വർഷത്തെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു. നെട്ടിശ്ശേരി കൃഷണനും പാർട്ടിയും നയിക്കുന്ന ശരണമയ്യപ്പാ വിളക്ക് സംഘത്തിന്റെ ദേശവിളക്ക് ഡിസംബർ 16 ന് (വൃശ്ചികം 30) ശനിയാഴ്ച ദുർഗ്ഗ ഭഗവതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കും. ദേശവിളക്ക് കുറിക്കൽ ചടങ്ങിൽ അയ്യപ്പ സേവാസമാജം വിലങ്ങന്നൂർ സമിതി ഭാരവാഹികളായ സുഭാഷ് കളപ്പുരയ്ക്കൽ, കെ.എ ജ്യോതികുമാർ, കൃഷ്ണകുമാർ, റെജി, സത്യൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments