പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്‌കൂൾതല പ്രവൃത്തി പരിചയമേള മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ക്ലാസിനുള്ള കാറ്റാടീസ് ജോയ് മെമ്മോറിയൽ ഓവറോൾ ട്രോഫി കൈമാറി. കാറ്റാടീസ് പ്രസിഡന്റ് ഷിബു, വൈസ് പ്രസിഡന്റ് ജനാർദ്ദനൻ, അംഗം റോഷ് എന്നിവർ ചേർന്നാണ് ട്രോഫിയും മെഡലുകളും സ്‌കൂൾ ഹെഡ്മിസ്ട്രസ് വി.കെ ഷൈലജക്ക് കൈമാറിയത്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കുമുള്ള മെഡലുകളും കാറ്റാടീസ് കൈമാറി.
കൂട്ടാല മൈനാട്ടിൽ പരേതനായ ദേവസിയുടെ മകനും സഹപാഠിയുമായിരുന്ന ജോയിയുടെ ഓർമ്മയ്ക്കായാണ് ഓവറോൾ ട്രോഫി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ ഒന്നിന് മ്യാൻമറിൽ വെച്ചാണ് ജോയ് മരണപ്പെട്ടത്.


0 Comments