കണ്ണാറ സ്‌കൂളിൽ ഭക്ഷ്യമേള നടത്തി


കണ്ണാറ. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഒക്ടോബർ 16 ന് തിങ്കളാഴ്ച കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ ഭക്ഷ്യ മേള നടത്തി. എസ്എസ്ജി കൺവീനർ എം.പി സാബു ഉദ്ഘാടനം ചെയ്തു. പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചും ജങ്ഫുഡുകൾ ഒഴിവാക്കേണ്ടതിനെക്കുറിച്ചും കുട്ടികളിൽ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗീസ്, എസ്ആർജി കൺവീനർ ചിത്രലേഖ ടീച്ചർ എന്നിവർ സംസാരിച്ചു. ആഗോള ദാരിദ്ര്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ലഘൂകരിക്കാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐക്യരാഷ്ട്രസഭ ഒക്ടോബർ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു. ഭക്ഷ്യസുരക്ഷയുടെയും സുസ്ഥിര കൃഷിയുടെയും ആവശ്യകതയുടെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപ്പാദനം, വിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ പ്രതിഫലിപ്പിക്കാനും പരിഹരിക്കാനുമുള്ള അവസരവും ഇത് നൽകുന്നു.



Post a Comment

0 Comments