തൃശൂർ. കേരള കോൺഗ്രസ് ജേക്കബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടി.എം ജേക്കബ് മെമ്മോറിയൽ ഹാളിൽ ടി.എം ജേക്കബ് 12-ാം അനുസ്മരണ യോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ ഗിരിജൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം ഏലിയാസ് അധ്യക്ഷനായിരുന്നു. നേതാക്കളായ സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, വാസു കാരാട്, കെ.എം. ജയന്തി, ബാബു ചേലക്കര, സി.എം.ബാലസുന്ദരൻ, സുനിൽ കാളത്തോട്, കുമാരി കൃഷ്ണൻകുട്ടി, യു.എസ്. വിഷ്ണു, പി.എ. അരുൺ, പ്രസാദ് പാറക്കൽ, കെ.എ. ജോർജ്, ശാലിനി സുകുമാരൻ, ആൽബിൻ പ്ലാക്കൽ, സാം തോംസൺ, സിബി വട്‌ലായി, സി.എം കൃഷ്ണകുമാർ, കെ.കെ. സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments