ചുവന്നമണ്ണ് എൽപി സ്‌കൂളിന് മുന്നിൽ അപകടക്കുഴി


പട്ടിക്കാട്. ദേശീയപാതയോരത്ത് ചുവന്നമണ്ണ് എൽപി സ്‌കൂളിന് മുന്നിൽ അപകടക്കുഴി. സർവ്വീസ് റോഡിനോട് ചേർന്ന് കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്നാണ് കുഴി ഉണ്ടായിട്ടുള്ളത്. നിരവധി കുട്ടികൾ പഠിക്കുന്ന സ്‌കൂളിന് സമീപത്ത് ഇത്തരം ഒരു അപകടക്കെണി ഉണ്ടായിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അപകടമുന്നറിയിപ്പ് ബോർഡുകളോ ബാരിയറുകളോ ഇവിടെ സ്ഥാപിച്ചിട്ടുമില്ല. ഇതുമൂലം സ്‌കൂൾ വിദ്യാർഥികൾ അപകടത്തിൽ പെടാനുള്ള സാധ്യതയും കൂടുതലാണ്. ദേശീയപാതയോരത്ത് പല സ്ഥലങ്ങളിലും ഇതുപോലെ അപകടക്കുഴികൾ ഉണ്ടായിട്ടുണ്ടെങ്കിലും സ്ലാബുകൾ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറാകാത്തത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക.




Post a Comment

0 Comments