പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെ മൂന്നാം വാർഷികം ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഭൂമിക്കും മനുഷ്യനും ഹാനികരമാണെന്ന് മനസിലാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി അവയെ സംസ്‌കരിക്കാനുള്ള പദ്ധതികൾ നിലവിൽ വന്നതെന്ന് സാവിത്രി സദാനന്ദൻ പറഞ്ഞു. എന്നാൽ പാണഞ്ചേരി പഞ്ചായത്തിൽ ഹരിത കർമ്മ സേനയുമായുള്ള ജനങ്ങളുടെ സഹകരണം വളരെ കുറവാണെന്നും അവർ കുറ്റപ്പെടുത്തി.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിത അധ്യക്ഷയായിരുന്നു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി. ജലജൻ, കുടുംബശ്രീ ചെയർ പേഴ്‌സൻ ഉഷ മോഹൻ, പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, സുശീല രാജൻ, ആരിഫ റാഫി, ആനി ജോയ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments