ചീനിക്കടവ് റോഡിൽ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു


കണ്ണാറ. ചീനിക്കടവ് റോഡിൽ ഹണി പാർക്കിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. പലതവണ അറ്റകുറ്റപണികൾ നടത്തിയിട്ടും ഇതേ സ്ഥലത്ത് വീണ്ടും പൈപ്പ്‌ലൈൻ തകരാറിൽ ആകുന്നതായി നാട്ടുകാർ പറഞ്ഞു. ഗുണമേന്മയില്ലാത്ത പൈപ്പുകളുടെ ഉപയോഗവും കാലപ്പഴക്കവും വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടുന്നതിന് കാരണമാകുന്നുണ്ട്. 

മാത്രമല്ല റോഡിന്റെ വീതി കൂട്ടുന്നതോടെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച പൈപ്പ് ലൈനുകൾ പലതും ഇപ്പോൾ റോഡിന്റെ ഏകദേശം മധ്യഭാഗത്താണ് കിടക്കുന്നത്. അമിത ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുന്നതോടെ ഇവ തകരുകയും ചെയ്യും. സ്‌കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡ് വീണ്ടും തകരാൻ സാധ്യതയുള്ളതിനാൽ പൊട്ടിയ പൈപ്പ് ലൈനുകൾ മാറ്റി പുതിയ ലൈൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.




Post a Comment

0 Comments