പട്ടിക്കാട്. പത്താംകല്ലിൽ ദേശീയപാതയിൽ നിന്നും കോരംകുളം ഭാഗത്തേക്കുള്ള റോഡിൽ പാലത്തിനോട് ചേർന്നുള്ള കൽക്കെട്ടിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇത് യാത്രക്കാർക്ക് അപകടഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു. സ്‌കൂൾ വിദ്യാർഥികൾ അടക്കം നിരവധി ആളുകൾ യാത്രചെയ്യുന്ന റോഡാണിത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ റോഡിന്റെ കൽക്കെട്ടിലെ മണ്ണ് ഒലിച്ച് പോയതാകാം ഗർത്തം ഉണ്ടാകാൻ കാരണമെന്നാണ് നിഗമനം. വർഷങ്ങൾ പഴക്കമുള്ള റോഡാണിത്. അപകടസാധ്യത മുന്നിൽ കണ്ട് വാർഡ് മെമ്പർ കെ.പി ചാക്കോച്ചന്റെ നേതൃത്വത്തിൽ പ്രദേശത്ത് താൽക്കാലിക പ്ലാസ്റ്റിക് ബാരിയറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒമ്പതാം വാർഡ് വഴുക്കുംപാറയെയും പത്താം വാർഡ് തെക്കുംപാടത്തെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അപകടാവസ്ഥ പഞ്ചായത്ത് ഇടപെട്ട് എത്രയും വേഗം പരിഹരിക്കണമെന്ന് കെ.പി. ചാക്കോച്ചൻ ആവശ്യപ്പെട്ടു.


0 Comments