സ്‌നേഹദീപം സീനിയർ സിറ്റിസൺസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം


പട്ടിക്കാട്. ആൽപ്പാറ സ്‌നേഹദീപം സീനിയർ സിറ്റിസൺസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ചേർന്നു. സീനിയർ സിറ്റിസൺസ് ക്ലബ്ബ് ജില്ലാ കോ-ഓർഡിനേറ്റർ സോമൻ കൊളപ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഡോ.കെ യശോധരൻ അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം സുശീല രാജൻ മുഖ്യാതിഥിയായി. മുതിർന്ന പൗരന്മാർ സ്വന്തമായി സ്ഥലം കണ്ടെത്തിയാൽ പകൽ വീടുപണിയുന്നതിന് വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കാൻ സഹായിക്കാമെന്ന് പഞ്ചായത്തംഗം ഉറപ്പുനൽകി. വാർദ്ധക്യകാല പെൻഷൻ 10000 രൂപയെങ്കിലും ആക്കി ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, മുതിർന്ന പൗരൻമാർക്ക് അവരുടെ ആരോഗ്യത്തിനനുസരിച്ച് വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്ന തൊഴിലുകൾ പരിശീലിപ്പിക്കാൻ പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. 

ക്ലബ് സെക്രട്ടറി സുഭാഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീതമണി ജനാർദ്ദനൻ, ക്ലബ് വൈസ് പ്രസിഡന്റ് പ്രഭാകരൻ തൂണേരി, വി.വി. പ്രഭാകരൻ, കുന്നത്തുപറമ്പിൽ പൗലോസ് ശശി ചുള്ളിവളപ്പിൽ എന്നിവർ സംസാരിച്ചു.





Post a Comment

0 Comments