'തിരികെ സ്‌കൂൾ' പട്ടിക്കാട് ഗവ. എൽ.പി സ്‌കൂളിൽ പ്രവേശനോത്സവം നടത്തി


പട്ടിക്കാട്. കുടുംബശ്രീയുടെ അയൽക്കൂട്ട ശാക്തീകരണ പരിപാടിയായ ' തിരികെ സ്‌കൂൾ' ന്റെ പാണഞ്ചേരി പഞ്ചായത്തിലെ പ്രവേശനോത്സവം പട്ടിക്കാട് ഗവ.എൽ.പി സ്‌കൂളിൽ നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിതയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കരിങ്കാലി ഫെയിം ശ്രീകുമാർ നന്ദിക്കര റാലി ഫ്‌ലാഗ് ഓഫ് ചെയ്തു.  25 വർഷം പിന്നിടുന്ന കുടുംബശ്രീയുടെ സംഘടനാ സംവിധാനത്തെ  പുതിയ കാലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ രൂപപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ് സർക്കാർ. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ 'തിരികെ സ്‌കൂൾ' പരിപാടി സംഘടിപ്പിക്കുന്നത്. 

2023 ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള ദിവസങ്ങളിൽ സ്‌കൂളുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുക. രാവിലെ 9ന് ആരംഭിച്ച് വൈകുന്നേരം 4.30ന് അവസാനിപ്പിക്കുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്യുന്നത്. ഓരോ സിഡിഎസിൽ നിന്നും 12 മുതൽ 15 വരെ റിസോഴ്‌സ് പേഴ്‌സന്മാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകും. അഞ്ചു വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക. പരിപാടിയുടെ ഭാഗമായി ഒക്ടോബർ 1 മുതൽ പട്ടിക്കാട് ഗവ.എൽ.പി സ്‌കൂളിൽ ക്ലാസുകൾ ആരംഭിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പദ്ധതിയുടെ ചെയർമാൻ ആനി ജോയ്, ആരിഫ റാഫി, മെമ്പർ സെക്രട്ടറി രഞ്ജിനി, സിഡിഎസ്സ്, എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




Post a Comment

0 Comments