ടോൾ പ്ലാസ സമരത്തിനിടെ സംഘർഷം: കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി


പട്ടിക്കാട്. പാലിയേക്കര ടോൾ പ്ലാസയിൽ നടന്ന സമരത്തിനിടെ കോൺഗ്രസ് നേതാക്കളെ പോലീസ് അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ്  കെ.പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം കെപിസിസി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സമാധാനപരമായി സമരം നയിച്ച ടി.എൻ പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, അനിൽ അക്കരെ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ പോലീസ് അകാരണമായി മർദ്ദിച്ചതായും അതിനെതിരെ കോൺഗ്രസ് ശക്തമായി പ്രതിഷേധിക്കുന്നതായും ലീലാമ്മ തോമസ് പറഞ്ഞു.

പട്ടിക്കാട് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം പട്ടിക്കാട് സെന്ററിൽ സമാപിച്ചു. കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു, ഷിബു പോൾ, ഷൈജു കുരിയൻ, സി.എസ് ശ്രീജു, സജി താന്നിക്കൽ,  ഷിബു പീറ്റർ, സി.കെ ഷൺമുഖൻ, സി.വി. ജോസ്, ലിബീഷ്, സി. മോഹനൻ, കെ. രാമകൃഷണൻ, തിമത്തി, കെ.എം പൗലോസ്, എ.സി മത്തായി, ബാബു പാണംകുടി, പി.ജി ബേബി, സുശീല രാജൻ, മിനി നിജോ, ഫസീല നിഷാദ്, റീന ജോൺ, സാലി തങ്കച്ചൻ, സി.വി. ജോസ്, തിമത്തി, എ.സി മത്തായി, കെ.എം പൗലോസ്, സജി ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments