പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന: കല്ലിടുക്ക് പീച്ചിഡാം റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി


പട്ടിക്കാട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന കല്ലിടുക്ക്-പൂളച്ചോട്-പീച്ചി ഡാം റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായതായി അസി. എഞ്ചിനീയർ കെ.വി സംഗീത അറിയിച്ചു. ടെണ്ടർ കഴിഞ്ഞ് എഗ്രിമെന്റ് ആയ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അധികം വൈകാതെ തുടങ്ങുമെന്നും അസി. എഞ്ചിനീയർ വ്യക്തമാക്കി. 5 കോടി രൂപയുടെ എംപി ഫണ്ട് വിനിയോഗിച്ചാണ് 6 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിന്റെ നിർമ്മാണം നടത്തുക. 5 വർഷത്തേക്ക് റോഡിന്റെ പരിപാലനത്തിനായി കരാറുകാരന് 45 ലക്ഷം രൂപയും നൽകും. ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാമെന്നാണ് കരാർ. ആദ്യ ഘട്ടത്തിൽ ഡ്രെയിനേജ്, കൾവർട്ടുകൾ തുടങ്ങിയവയുടെ നിർമ്മാണവും, രണ്ടാം ഘട്ടത്തിൽ ടാറിംഗും നടക്കും.  

നിർമ്മാണപ്രവർത്തനങ്ങൾക്ക് മുന്നോടിയായി ലെവലിങ് നടത്തി റോഡിന് ആവശ്യമായ വീതി ഉണ്ടോ എന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി വാർഡ് മെമ്പർമാരായ എം.ജെ അനീഷ്, സ്വപ്ന രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു. വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരുമായ സാബു മുണ്ടേക്കാട്ടിൽ, ബേബി മടത്തുംപാറ, ബേബി തണ്ണിനാൽ, മഹേഷ് കെ.ജി, അമൽ സി.എസ്, മുല്ലപ്പള്ളി ശ്രീധരൻ, മുല്ലപ്പള്ളി വിജയൻ, കുഞ്ഞുമോൻ തണ്ണിനാൽ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments