പട്ടിക്കാട്. ആശ്രയ, ബിപിഎൽ വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് ഹരിതകർമ്മസേന യൂസർ ഫീ ഈടാക്കുന്നതിന് എതിരെ ആം ആദ്മി പാർട്ടി ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി പരാതി നൽകി. ആശ്രയ, ബിപിഎൽ കുടുംബങ്ങളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്ന ഫീസ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മസേനയ്ക്ക് നൽകണമെന്നാണ് ഇത് സംബന്ധിച്ച സർക്കാർ ഉത്തവിൽ നിന്ന് വ്യക്തമാകുന്നതെന്ന് പരാതിയിൽ പറയുന്നു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ജോൺസൺ ഐനിക്കൽ, വൈസ് പ്രസിഡന്റ് സ്‌റ്റെഫിൻ ജോർജ്, സെക്രട്ടറി സി.ഡി തോമസ്, ട്രഷറർ ജെമിൻ അക്കര, ജോയ് പാലിശ്ശേരി എന്നിവർ ചേർന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്.


0 Comments