ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ


ചുവന്നമണ്ണ്. പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ 2023 നവംബർ 3, 4 (വെള്ളി, ശനി) ആഘോഷിക്കുന്നു. 3 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് പട്ടിക്കാട് എംജിഎം കുരിശുപള്ളിയിൽ നിന്നും ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിലേക്ക് പദയാത്രയും തുടർന്ന് സന്ധ്യാനമസ്‌കാരവും നടക്കും. 

നാലാം തീയതി ശനിയാഴ്ച രാവിലെ 8.00 ന് കൊച്ചി ഭദ്രസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ്, ജനറൽ കൺവീനർ ബിനോയ് മേക്കാട്ടിൽ, ട്രസ്റ്റി ഷിബു വർഗീസ് മാമല, സെക്രട്ടറി എബി വർഗീസ് കാരമല എന്നിവർ അറിയിച്ചു.




Post a Comment

0 Comments