ചുവന്നമണ്ണിൽ പാഴ്‌സൽ ലോറി തോട്ടിലേക്ക് മറിഞ്ഞു


ചുവന്നമണ്ണ്. ദേശീയപാതയിൽ നിയന്ത്രണം വിട്ട പാഴ്‌സൽ മിനി ലോറി തോട്ടിലേക്ക് തെറിച്ചു വീണു. ലോറിയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശികളായ പളളിക്കൽ ജസ്‌ന മൻസിലിൽ ജാസിം, മഞ്ഞമല രോഹിണി ഭവനിൽ കണ്ണൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. 

വൈകീട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. ചുവന്നമണ്ണ് അക്വാക്റ്റിനു സമീപം തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. പ്രധാന പാതയിൽ നിന്നും സർവീസ് റോഡിന് മുകളിലൂടെ അമ്പതടിയിലേറെ ദൂരേക്ക് തെറിച്ചുപോയ ലോറി 20 അടിയിലേറെ ആഴമുള്ള തെക്കുംപാടം തോട്ടിൽ ചെന്നു വീഴുകയായിരുന്നു. തെറിച്ചു പോകുന്നതിനിടെ ലോറി എവിടെയെങ്കിലും തട്ടിയതിന്റെ അടയാളങ്ങളില്ല. നാട്ടുകാരെത്തി പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയപാത റിക്കവറി വിഭാഗം സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി തോട്ടിൽ നിന്നും പുറത്തെടുത്തു. പീച്ചി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments