പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ന്റെ നേതൃത്വത്തിൽ നാട്ടുചന്ത സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മിനി ജോണി, ബ്ലോക്ക് കോർഡിനേറ്റർമാരായ ചിത്ര, സിനി, അക്കൗണ്ടന്റ് പി.ആർ രമ്യ, സിഡിഎസ് മെമ്പർമാരായ പ്രേമകുമാരി, ശോഭന, സിന്ധു രാജേഷ്, ജിൻസി ബെന്നി, ലിബിയ ബിനോയ്, ഏലിയമ്മ രാജു എന്നിവർ പങ്കെടുത്തു.
സംഘകൃഷി ഗ്രൂപ്പുകൾ കൃഷി ചെയ്യുന്ന വിഷരഹിത പച്ചക്കറികളും സംരംഭകരുടെ ഉൽപന്നങ്ങളും ന്യായമായ വിലയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ എല്ലാ മാസവും 4 ദിവസം കുടുംബശ്രീയുടെ നേതൃത്വത്തിൽ ചന്തകൾ സംഘടിപ്പിക്കുന്നുണ്ട്.


0 Comments