ശാസ്ത്രോത്സവത്തിന് അരി സംഭാവന നൽകി ''ഓർമ്മക്കൂട്ടിന്റെ' സഹായം

പട്ടിക്കാട്. ഗവ ഹയർസെക്കൻഡറി സ്കൂളിൽ വെച്ചു നടക്കുന്ന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണത്തിനുവേണ്ട മുഴുവൻ അരിയും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മക്കൂട്ട് സംഭാവനയായി നൽകി. ഒക്ടോബർ 30,31 നവംബർ 1 തീയതികളിലാണ് തൃശ്ശൂർ ഈസ്റ്റ് ഉപജില്ല ശാസ്ത്രോത്സവം പട്ടിക്കാട് വെച്ച് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി 4500 ഓളം കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുക്കും.  ഇവർക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കുന്നതിനായാണ് 8 ചാക്ക് അരി സംഘാടകർക്ക് കൈമാറിയത്. 

പട്ടിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1987 - 88 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഓർമ്മക്കൂട്ട്. ചടങ്ങിൽ ഓർമ്മക്കൂടിന്റെ പ്രസിഡന്റ്പി.പിഷാജു, സെക്രട്ടറി സി.എസ്  ഗോപകുമാർ, സജീവ് വാക്കത്ത്, റെജി.വി മാത്യു, ഷാജി കെ.ഡി, സുദേവൻ പി വി, ബാബു, രാജി മുണ്ടയ്ക്കൽ, ഏലിയാസ് വി.പി, ജയകുമാർ കെ , എം.പി ബിനോയ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവത്രി സദാനന്ദൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.എം.ഏലിയാസ് , ഷിനി ടീച്ചർ, ഷൈലജ ടീച്ചർ, ചന്ദ്രശേഖരൻ മാസ്റ്റർ, ഗവ.എൽപി സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.പി സരുൺ  എന്നിവർ ചേർന്ന് അരി ഏറ്റെടുത്തു.



Post a Comment

0 Comments