പട്ടിക്കാട്. മാർതോമാ ശ്ലീഹാ പള്ളി ബിൽഡിംഗിൽ പ്രവർത്തനം ആരംഭിച്ച ഗോഡ്‌സ് വോയ്‌സ് മ്യൂസിക് അക്കാദമി വിദ്യാരംഭ ദിവസം വാർഡ് മെമ്പർ ആനി ജോയ് ഉദ്ഘാടനം ചെയ്തു. മുംബൈയിൽ 24 വർഷമായി പ്രവർത്തിക്കുന്ന ഗോഡ്‌സ് വോയ്‌സ് മ്യൂസിക് അക്കാദമിയുടെ ശാഖയാണ് ഇപ്പോൾ പട്ടിക്കാട് തുടങ്ങിയിരിക്കുന്നത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്നും സംഗീതത്തിൽ എം.എ നേടിയ എം.ഡി ജോർജിന്റെ ശിക്ഷണത്തിൽ ആയിരിക്കും സംഗീത ക്ലാസ്സുകൾ നടക്കുക. കർണാടക സംഗീതം (വോക്കൽ), ഗിറ്റാർ, കീബോർഡ് എന്നിവയിലും ക്ലാസ്സുകൾ ഉണ്ടായിരിക്കുമെന്ന് അക്കാദമി അധികൃതർ പറഞ്ഞു. ഉദ്ഘാടന പരിപാടിയിൽ ബേബി നെല്ലിക്കുഴി, ജോസ് മുതുകാട്ടിൽ, ഷാജി നെല്ലിക്കൽ, ജോബി പറപ്പുള്ളി, തിമത്തി പറപ്പുള്ളി, തോംസൺ, തുടങ്ങിയവരും പങ്കെടുത്തു.


0 Comments