പട്ടിക്കാട്. കേരള കർഷക സംഘം നേതാവും പാർട്ടിയുടെ ദീർഘകാല പ്രവർത്തകനുമായിരുന്ന എം വേണുഗോപാലൻ നായരുടെ നിര്യാണത്തിൽ സിപിഐഎം ചെമ്പൂത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്തംഗം ജയകുമാർ ആദംകാവിൽ, വിവിധ രാഷ്ട്രീയ കക്ഷി സംഘടനാ നേതാക്കളായ കെ.എസ് സുമേഷ്, കെ.വി ചന്ദ്രൻ, രാമകൃഷ്ണൻ കോതോട്ടിൽ, ഷിജോൺ പെരിങ്ങാമറ്റത്തിൽ, ജയൻ പൂശ്ശേരി, കുമാരൻ, രാമചന്ദ്രൻ പിള്ള, ബിജു നീലങ്കാവിൽ, ജയരാജ് കുന്നമ്പത്ത്, അഡ്വ. എം. രഘുനാഥ്, ഉണ്ണികൃഷ്ണൻ കാട്ടുംപുറത്ത്, എം വിജയകുമാർ, സനൽ പൂശ്ശേരി, പി.പി സരുൺ, കെ.കെ ഷൂജൻ, രാജേഷ് പൂത്തോപറമ്പിൽ, അനിൽ കൊള്ളന്നൂർ, പ്രസാദ് മൂത്താട്ട് ഭാസ്‌കരൻ പൊലിയേടത്ത് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments