ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു


പട്ടിക്കാട്. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎൻടിയുസി പട്ടിക്കാട് യൂണിയൻ ഓഫീസിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഒല്ലൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ലീലാമ്മ ടീച്ചർ, കെ.പി ചാക്കോച്ചൻ, ഷൈജു കുര്യൻ, ജോസ് സി.വി, റെജി പാണംകുടിയിൽ,  കെ.എം. പൗലോസ്,  തിമോത്തി പാർലിക്കടൻ, എ.സി മത്തായി, ജോൺ പി.വി,  കെ.പി എൽദോസ്,  രാജു കാവിയത്ത്, ഷാജി കീരിക്കാമലയിൽ, ഷിബു പീറ്റർ, ഷണ്മുഖൻ, പി.ജി ബേബി, വി.എ ചന്ദ്രൻ,  പട്ടിക്കാട് ഐഎൻടിയുസി തൊഴിലാളികൾ,  മറ്റു നേതാക്കൾ,  പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments