പട്ടിക്കാട് എംജിഎം കുരിശു പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു


പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്‌സ് പള്ളിയുടെ പട്ടിക്കാട് എംജിഎം കുരിശു പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാൾ ആഘോഷിച്ചു. വികാരി ഫാ .ഡേവിഡ് തങ്കച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ റിബിൻ രാജൻ വചന സന്ദേശം നൽകി. വ്യാഴാഴ്ച നടന്ന വി.കുർബ്ബാനയ്ക്ക് മുൻ വികാരി ഫാ. തോമസ് കെ. ഏലിയാസ്  മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. പി.കെ ജോർജ്ജ്, ഫാ വർഗ്ഗീസ് വാലയിൽ, ഫാ ലിയോ ജോയ്, ഫാ. ഡേവിഡ് തങ്കച്ചൻ എന്നിവർ സഹകാർമ്മികരായിരുന്നു. വികാരി ഫാ. ഡേവിഡ് തങ്കച്ചൻ , ട്രസ്റ്റി പൗലോസ് കൈപ്പനാൽ, സെക്രട്ടറി വർഗ്ഗീസ് തെക്കേവീട്ടിൽ, ജനറൽ കൺവീനർ ഷിജോ പി ചാക്കോ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments