പട്ടിക്കാട്. ദേശീയ ഗെയിംസിൽ നെറ്റ് ബോളിൽ വെങ്കല മെഡൽ നേടിയ ടീം അംഗം കില അരവിന്ദാക്ഷനെ വാണിയംപാറ ശ്രീനാരായണഗുരു ഭക്തസമാജത്തിന്റെ നേതൃത്വത്തിൽ സമാജം ആസ്ഥാനത്ത് വെച്ച് പൊന്നാടയണിച്ച് ആദരിച്ചു. സമാജം പ്രസിഡന്റ് എം.എം. സത്യൻ, സെക്രട്ടറി രാഹുൽ എൻ.സി, ജോ. സെക്രട്ടറി രാജൻ സി.എം, വൈസ് പ്രസിഡന്റ് ശശീധരൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ സതീഷ്, ഗംഗാധരൻ, രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവരും മാതൃസമാജം പ്രസിഡന്റ് രമണി, സെക്രട്ടറി സൗമിനി എന്നിവരും പങ്കെടുത്തു.


0 Comments