പട്ടിക്കാട്. ദേശീയപാതയിൽ ബസിന് പുറകിൽ സ്‌കൂട്ടർ ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30ന് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ തോട്ടപ്പടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയിൽ ആളെ കയറ്റാൻ നിർത്തിയ ബസിന് പുറകിലാണ് പാലക്കാട് ഭാഗത്ത് നിന്നും വന്ന മുച്ചക്ര വാഹനം ഇടിച്ചത്. നാല് വയസ്സുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


0 Comments