തിരുവനന്തപുരം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. മന്ത്രിയുടെ വസതിയിലേയ്ക്ക് നടത്തിയ മാർച്ചാണ് സംഘർഷഭരിതമായത്. ഒരു പ്രവർത്തകയടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.


0 Comments