പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് നാളെ തുടക്കം


പട്ടിക്കാട്. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കും. 

നവംബർ മൂന്ന് വെള്ളി വൈകിട്ട് 5.30ന് പട്ടിക്കാട് എം ജിഎം കുരിശുപള്ളിയിൽ നിന്നും തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിലേക്ക് പദയാത്രയും തുടർന്ന് സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. നാലാം തീയതി ശനിയാഴ്ച രാവിലെ 8.00ന് കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ്, സഭാ മാനേജിങ് കമ്മിറ്റി അംഗം ഔസേഫ് കാവനാകുടിയിൽ, ജനറൽ കൺവീനർ ബിനോയ് മേക്കാട്ടിൽ, ട്രസ്റ്റി ഷിബു വർഗീസ് മാമല, സെക്രട്ടറി എബി വർഗീസ് കാരമല എന്നിവർ അറിയിച്ചു.




Post a Comment

0 Comments