കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിൽ നവംബർ 1 മുതൽ ഭരണഭാഷാ വാരാചരണത്തിന് തുടക്കമായി. നവംബർ 1 മലയാളദിനത്തിൽ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അസംബ്ലിയിൽ വിദ്യാരംഗം കൺവീനർ ഇ.വി ജയശ്രീ ടീച്ചർ അധ്യാപകർകും കുട്ടികൾക്കും ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പതിപ്പ് പ്രകാശനം, പോസ്റ്റർ രചന, കുട്ടികളുടെ മലയാള ഭാഷാദിന പരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. എസ്ആർജി കൺവീനർ ചിത്രലേഖ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments