അങ്കണവാടികളിൽ ഡ്രൈ ഫ്രൂട്ട്‌സ് വിതരണം: പഞ്ചായത്ത് തലോദ്ഘാടനം നടന്നു


കണ്ണാറ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ പോഷകാഹാര പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന അങ്കണവാടികളിൽ ഡ്രൈ ഫ്രൂട്ട്‌സ് വിതരണത്തിന്റെ പഞ്ചായത്ത് തലോദ്ഘാടനം നടന്നു. കണ്ണാറ വാർഡിലെ 65-ാം നമ്പർ അങ്കണവാടിയിൽ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പദ്ധതി വിശദീകരണം സിഡിപിഒ രേണുക നിർവഹിച്ചു. അങ്കണവാടി പ്രവേശനോത്സവവും ഇതോടൊപ്പം നടന്നു. 

പദ്ധതി നടത്തിപ്പിലേയ്ക്ക് 3000 രൂപയോളം സംഭാവന ലഭിച്ചതായി വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. തുടർന്ന് പദ്ധതിയുടെ നടത്തിപ്പിന് പ്രാദേശികമായി ഫണ്ട് കണ്ടെത്തുമെന്നും മെമ്പർ പറഞ്ഞു. ആഴ്ചയിൽ രണ്ട് ദിവസം വീതം ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി എന്നീ ഡ്രൈ ഫ്രൂട്ട്‌സ് ആണ് കുട്ടികൾക്ക് നൽകുക.

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, വാർഡ് മെമ്പർ രേഷ്മ സജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ നിത, എഎൽഎംഎസ്‌സി അംഗങ്ങളായ എം ബാലകൃഷ്ണൻ, സോമൻ കൊളപ്പാറ, ഗിരിജാ വല്ലഭൻ, എൻ.എസ് സദാനന്ദൻ, മിനി ടീച്ചർ, സിന്ധു സുന്ദരൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments